മോഹന്‍ലാലിന്റെ അഭിമുഖമെടുക്കാന്‍ പോയി കിളി പോയതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. ഒരു സ്വകാര്യ റേഡിയോയ്ക്ക് വേണ്ടി അഭിമുഖം എടുക്കാന്‍ എത്തിയ ദിവസം കടുത്ത ബ്ലോക്കും പൊരിഞ്ഞമഴയും കാരണം മോഹന്‍ലാലിന്റെ വീട്ടിലെത്താന്‍ വൈകിയപ്പോള്‍ ലാല്‍സാറിന്റെ അപാര ടൈമിങ്ങിലെ കൗണ്ടര്‍ കേട്ട് തന്റെ ആദ്യത്തെ കിളി പോയെന്നാണ് അനീഷ് പറയുന്നത്. മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാളായിരുന്നു അന്ന്. ഷൂട്ട് കഴിഞ്ഞ് മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.
അനീഷ് ഉപാസനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
”രണ്ട് കിളികള്‍ ഒന്നിച്ചുപോയ ദിവസം… !!
RED FM നു വേണ്ടിയായിരുന്നു ഇന്ന് ഞാന്‍ ലാല്‍സാറിന്റെ വീട്ടിലെത്തിയത്… അമ്മയുടെ പിറന്നാള്‍ ദിവസമായിരുന്നിട്ടു പോലും ലാല്‍സാര്‍ RED FM നു ഷൂട്ട് ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു… കാലത്ത് പ്ലാന്‍ ചെയ്ത ഷൂട്ട് ചില അസൗകര്യങ്ങള്‍ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്കു മാറ്റിയിരുന്നു… ഒരു 11.30 ആയപ്പോള്‍ ഞാന്‍ കലൂരില്‍ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു.. (അടുത്തായതുകൊണ്ടു) എന്റെ കഷ്ടകാലത്തിനു ലാല്‍സാര്‍ 11.30ക്ക് തന്നേ റെഡി ആയി..!!
അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാന്‍ കാണുന്നത്.. റോഡിനു കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു.. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞമഴയും.. !
കാറുകള്‍ പലവഴിക്ക് തിരിഞ്ഞു പോകുന്നു…ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു… അതെന്റെ പെരുവഴിയായിരുന്നെന്നു ഞാന്‍ മനസിലാക്കിയില്ല… സമയം പോവാന്‍ തുടങ്ങി… എന്റെ സഹപ്രവര്‍ത്തകര്‍ എന്നേ വിളിച്ചുകൊണ്ടേയിരിക്കുന്നു… വേഗം വാ ചേട്ടാ… ലാല്‍സാര്‍ റെഡി ആയി പുറത്തിറങ്ങി നില്‍ക്കുന്നുണ്ട്.. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്…അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്…കൂടെ റെഡ് fm ലെ പാര്‍വതിയുടെ കോളുകളും….
കണ്ണിലെല്ലാം ഇരുട്ട് കയറുന്നു.. ദേഷ്യംവരുന്നു.. വഴികള്‍ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു.. ഒരു പാട് കറങ്ങി ഞാന്‍.. ഒരു ഹമ്ബും ഒഴിവാക്കിയില്ല… പലവഴികളും എന്റെ മുന്നില്‍ തീരുന്നു.. എന്റെ പോക്ക് കണ്ടു ആളുകള്‍ എന്നേ കട്ട തെറിവിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു…
എത്ര വേഗതയില്‍ ഓടിച്ചിട്ടും ഏകദേശം 20 മിനിറ്റെടുത്തു ഞാന്‍ ലാല്‍സാറിന്റെ വീട്ടിലെത്താന്‍…വീടിന്റെ മുറ്റം നിറയെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങള്‍…. ഞാന്‍ കാറ് നിര്‍ത്തി ചാടി ഇറങ്ങി… മുണ്ട് ജുബ്ബയും ഇട്ടു എന്നെയും നോക്കി മുന്നില്‍ തന്നേ നില്‍ക്കുന്ന ലാല്‍സാര്‍ ഒരു വശത്ത്.. പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ലാല്‍സാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്തു…
ഞാന്‍ ഓടി ചെന്ന് : സാര്‍ എനിക്ക് വഴിതെറ്റിപോയി..ലാല്‍സാര്‍ : ഈ പ്രായത്തിലോ….??(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലില്‍..)
അപ്പൊ തന്നേ എന്റെ ആദ്യത്തെ കിളി പോയി…! കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു..എല്ലാവര്‍ക്കും ചിരിപൊട്ടി.. കൂടെ ലാല്‍സാര്‍ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാന്‍ ഷൂട്ട് തീര്‍ക്കുകയും ചെയ്തു.. ഷൂട്ടിന് ശേഷം ലാല്‍സാര്‍ : “അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാല്‍മതി “…….ഇത് കൂടി പറഞ്ഞപ്പോള്‍ എന്റെ രണ്ടാമത്തെ കിളിയും കൂടി പോയി..
ലാല്‍സാറിന്റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോള്‍ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു..ശെരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്നു…!! എന്നേപ്പോലെ തന്നേ കൂടെവന്ന എല്ലാവര്‍ക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു… അങ്ങനെ ലാല്‍സാര്‍ സുചിത്രമാം പ്രണവ് വിസ്മയ
ലാല്‍സാറിന്റെ അമ്മ ആന്റണിച്ചേട്ടന്‍ അനിലേട്ടന്‍ ബന്ധുക്കള്‍ സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ എല്ലാവരുടെയും ഒപ്പമിരുന്നു ഞാന്‍ സദ്യയും കഴിച്ചു..
അങ്ങനെ പോയകിളികള്‍ എല്ലാം ഞാന്‍ തിരിച്ചു പിടിച്ചു.. മനസിലെന്നും ഓര്‍ത്തുവെയ്ക്കാന്‍ പറ്റിയ വിരുന്നൊരുക്കിയ ലാല്‍സാറിനു ഒരായിരം നന്ദി….
കൂടെ ലാല്‍സാറിന്റെ അമ്മയ്ക്ക് ഞങ്ങളുടെ പിറന്നാള്‍ ആശംസകളും…
ചങ്കാണ് ലാല്‍സാര്‍
Post Your Comments