ക്ഷേത്രത്തില്‍ ഷോര്‍ട്സ് ധരിച്ച് കയറിയ നടനെതിരെ വിമര്‍ശനം. ബോളിവുഡ് നടന് അജയ് ദേവ്ഗണിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്.
കഴിഞ്ഞ ദിവസം മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ താരം എത്തിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് എത്തിയ അജയ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റേയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക് എന്നാണ് വിമര്‍ശകരുടെ കമന്റ്. കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേയെന്നും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നും പലരും ചോദിക്കുന്നു. ചോദിക്കുന്നവര്‍ നിരവധിയാണ്.
വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി അജയ് രംഗത്തെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണെന്നു പറഞ്ഞ താരം ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി.
Post Your Comments