ധൈര്യവും ശക്തിയുമുള്ള വ്യക്തിത്വത്തിനുടമയാണ് മോദി; അഭിനന്ദനവുമായി കങ്കണ

ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യത്തെ യാഥാർഥ്യമാക്കി മാറ്റി.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍. തീവ്രവാദ വിമുക്തമായ രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ് ഈ തീരുമാനമെന്ന് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റ് .

read more: ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയിലല്ല താന്‍ ബോളിവുഡിലെ അറിയപ്പെടുന്ന താരമായത്; അവര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ല

‘തീവ്രവാദ വിമുക്തമായ രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ് ഈ തീരുമാനം. കഴിഞ്ഞ കുറച്ചുനാളുകളായി ഞാനും ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. െപട്ടന്ന് സാധ്യമല്ലാത്ത ഈ ലക്ഷ്യത്തിലേയ്ക്ക് ആരെങ്കിലും എത്തുമെന്നും ഞാൻ വിശ്വസിച്ചിരുന്നു. മോദി ജി അത് സഫലമാക്കി. അദ്ദേഹം ദീർഘദർശി മാത്രമല്ല ധൈര്യവും ശക്തിയുമുള്ള വ്യക്തിത്വത്തിനുടമയാണ്. ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യത്തെ യാഥാർഥ്യമാക്കി മാറ്റി. ഭാരതം മുഴുവനെയും ജമ്മുകശ്മീരിനെയും ഞാൻ അഭിനന്ദിക്കുന്നു.’–കങ്കണ കുറിച്ചു

ദിയ മിർസ, അനുപം ഖേർ, സൈറ വാസിം, സഞ്ജയ് സൂരി, ഗുൽ പങ്, പരേഷ് റാവൽ തുടങ്ങി നിരവധി താരങ്ങൾ ഈ വിഷയത്തിൽ മോദിയെ അനുകൂലിച്ച് രംഗത്തെത്തി.

Share
Leave a Comment