വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ്’ ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് എന്ന താരോദയം ജനിക്കുന്നത്, പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയ അജു വര്‍ഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. സിനിമയ്ക്ക് പുറത്തും കുഞ്ഞു പെങ്ങളുടെ ഉത്തരവാദിത്വപ്പെട്ട ചേട്ടനായി അജു വര്‍ഗീസ് പ്രേക്ഷകരുടെ ഹീറോയാവുകയാണ്. അനുജത്തി അഞ്ജുവിന്റെ വിവാഹ ഓര്‍മ്മകളിലേക്ക് തിരികെ പറക്കുകയാണ് മലയാളത്തിന്റെ ഈ ഇഷ്ടതാരം.
തന്‍റെ അനുജത്തി അഞ്ജുവിനെക്കുറിച്ച് അജു വര്‍ഗീസ്
“ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനുജത്തി അഞ്ജു ജനിക്കുന്നത്, ഞങ്ങള്‍ തമ്മില്‍ പത്ത് വയസ്സ് വ്യത്യാസമുണ്ടായിരുന്നു. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അവള്‍ ഒന്നാം ക്ലാസില്‍ ആയിട്ടേയുള്ളൂ, ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് കോളേജിലാണ് അവള്‍ പഠിച്ചത്. എന്‍ജീനിയറിംഗ് ഇലക്‌ട്രിക്കല്‍ ആയിരുന്നു. പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. എന്നാല്‍ ഇനി കല്യാണം ആലോചിക്കട്ടെ എന്ന് ഞാനും അച്ഛനും അമ്മയും കൂടി അവളോട് ചോദിച്ചു. അവള്‍ ഓക്കേ പറഞ്ഞപ്പോള്‍ കല്യാണ ആലോചന തുടങ്ങി.
ആര്‍ഭാടം ഇല്ലാത്ത വിവാഹത്തോട് താല്‍പ്പര്യമില്ലാത്ത ആളാണ് ഞാന്‍. എന്റെ വിവാഹത്തിനു ഞാന്‍ പര്‍ച്ചേസ് ചെയ്യാനെടുത്ത സമയം അരമണിക്കൂര്‍ ആണ്. എന്റെ അച്ഛനും അമ്മയും അഞ്ജുവും ഇതേ മനസ്ഥിതിക്കാരാണ്. എന്റെ മേഖല സിനിമയായത് കൊണ്ട് ഒരുപാടു പേരെ ക്ഷണിക്കാനുണ്ടായിരുന്നതിനാല്‍ അതിഥികള്‍ ഏറെയുണ്ടായിരുന്നു എന്ന് മാത്രം. ഭക്ഷണം നന്നായിരിക്കണം എന്ന ഒറ്റകാര്യത്തില്‍ മാത്രമേ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ, എന്റെ വിവാഹത്തിനും അഞ്ജുവിന്റെ വിവാഹത്തിനും ഞാനാക്കാര്യം ശ്രദ്ധിച്ചിരുന്നു. അഞ്ജുവിന്റെ വിവാഹ വസ്ത്രത്തിന്റെ കാര്യമൊക്കെ എന്റെ ഭാര്യ അഗസ്റ്റീനയാണ് ശ്രദ്ധിച്ചത്”, വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് അനുജത്തി അഞ്ജുവിന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.
Post Your Comments