തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ജയം രവി ചിത്രം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രജനീകാന്ത് ആരാധകർ. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണം.
പതിനാറ് വർഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന കഥാപാത്രത്തെയാണ് ജയം രവി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടരമിനിട്ട് ദൈർഘ്യമുള്ള ടീസറിനൊടുവിൽ ജയം രവി ‘ഇതേത് വർഷമാണെന്ന്’ ചോദിക്കുന്നു. പിന്നാലെ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓൺ ചെയ്യുന്നു.രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ആണ് ടിവിയിൽ. എന്നാൽ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ‘ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്? ഇത് 1996 ആണ്’ എന്ന് പറയുന്നിടത്താണ് ട്രെയിലർ അവസാനിക്കുന്നത്.
രജനികാന്തിനെ പരിഹസിക്കുന്ന രംഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. കോമാളി ബഹിഷ്കരിക്കണമെന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
Post Your Comments