GeneralLatest NewsMollywood

ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാനാണ് മമ്മൂട്ടിയ്ക്ക് ഇഷ്ടം; ഇതില്‍ നിന്ന് വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ രീതി

ലാലേട്ടന്റെ സ്റ്റൈല്‍ വേറെയാണ്.

മലയാളസിനിമയിലെ ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ പ്രമുഖനാണ് മാഫിയ ശശി. മിക്ക നായകന്മാര്‍ക്കും ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയ ഈ താരം മലയാളത്തിന്റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫൈറ്റ് രീതികളെക്കുറിച്ച് പറയുന്നു. റോപ്പ് ഉപയോഗിക്കുന്നതില്‍ ഏറെ തല്‍പരനാണ് മമ്മൂട്ടിയെന്നും ഫൈറ്റ് സീനുകളില്‍ ഒപ്പമുള്ളവരുടെ മുകളിലും ശ്രദ്ധ വെക്കുന്ന ആളാണ് മോഹന്‍ലാലെന്നും മാഫിയ ശശി പറയുന്നു.

‘മമ്മൂക്കയുടെ ഒരു സ്റ്റൈല്‍ ഉണ്ട്. ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയ്യില്‍ കിട്ടിയാല്‍ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവര്‍ ഉള്ള ഫൈറ്റ് തന്നെയാണ്,’ മാഫിയ ശശി പറയുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ രീതി. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തയാളാണ് മോഹന്‍ലാല്‍ എന്നും മാഫിയ ശശി പറയുന്നു

also read : എടാ..നീ ..ഞാന്‍ വിചാരിച്ചു ഇവന്‍ എനിക്ക് തരാന്‍ ആണെന്ന്; തനിക്ക് കേക്ക് തരാത്തതില്‍ പരാതി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍

‘ലാലേട്ടന്റെ സ്റ്റൈല്‍ വേറെയാണ്. ഫൈറ്റ് സീനുകള്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ അയാളെക്കൊണ്ട് ലാലേട്ടന്‍ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലന്‍ റോളില്‍ ഒരു പുതുമുഖമാണ് വരുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കില്‍ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.’

മോഹന്‍ലാലാണ് എതിരെ വന്നത് എന്നതിനാല്‍ ഗംഭീരമായ സംഘട്ടനരംഗമാണ് കിരീടത്തിലേതെന്നും അദ്ദേഹം പറയുന്നു. കിരീടത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍രാജ് കിരീടത്തില്‍ വരുമ്പോള്‍ സംഘട്ടനരംഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നും മോഹന്‍ലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചതെന്നും.  ആ ഫൈറ്റ് അത്രയും പ്രശസ്തമായി. അത് ലാലേട്ടന്റെ ഒരു കഴിവാണെന്നും കൗമുദിയ്ക്ക് നല്‍കിയ  അഭിമുഖത്തില്‍ മാഫിയ ശശി  പങ്കുവച്ചു.

also read : മമ്മൂട്ടിയേ നായകനാക്കാന്‍ തീരുമാനിച്ചു; പക്ഷെ നായകന്‍ മോഹൻലാല്‍!! ആദ്യ തിരക്കഥ മാറ്റിയെഴുതേണ്ടി വന്നു

shortlink

Related Articles

Post Your Comments


Back to top button