സിനിമാ സീരിയല്‍ രംഗത്ത് സജീവമായ താരമാണ് ശ്രീലത നമ്പൂതിരി. ഒരുകാലത്ത് മലയാള സിനിമയില്‍ ശ്രീലത -അടൂര്‍ ഭാസി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ എത്തിയതോടെ സിനിമാ പ്രേമികളുടെ ഇഷ്‌ട ജോഡിയായി ഇരുവരും മാറുകയും ചെയ്തു. ഒരുപാട് സിനിമകളില്‍ ഒപ്പം അഭിനയിച്ചതുകൊണ്ടുതന്നെ തങ്ങളെ ഇരുവരെയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകള്‍ സിനിമയ്‌ക്ക് അകത്തും പുറത്തും സജീവമായിരുന്നുവെന്ന് ശ്രീലത ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘അദ്ദേഹത്തെ കല്യാണം കഴിക്കുമോ എന്നായിരുന്നു കൂടുതലും പ്രചാരം. നാട്ടില്‍ ഔട്ട് ഡോര്‍ ഷൂട്ടിംഗിനെത്തുമ്ബോള്‍ ഞാന്‍ പോകുന്നത് കണ്ടാല്‍ നാട്ടുകാര്‍ പറയുമായിരുന്നു, ദേ അടൂര്‍ ഭാസി പോകുന്നുവെന്ന്. ഭാസിച്ചേട്ടനെ കണ്ടാല്‍ തിരിച്ചും. പത്രക്കാര്‍ ഇതിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ പുള്ളി കളിയാക്കി കൊണ്ട് ചില അടയാളങ്ങളൊക്കെ കാണിക്കും. എന്തിനാ അങ്ങനെയൊക്കെ കാണിക്കുന്നതെന്ന് ചോദിച്ചാല്‍ ചുമ്മാ ഒരു പ്രശസ്‌തിയല്ലേ ഇരുന്നോട്ടെ എന്നായിരിക്കും മറുപടി’- ശ്രീലത പറയുന്നു.
കല്യാണം കഴിക്കാതെ നടന്നിരുന്നതിനെ പറ്റി ചോദിക്കുമ്പോള്‍, താനിങ്ങനെ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയൊക്കെ ഇന്നലെ കയറി വന്നവള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്നായിരിക്കും ഭാസിച്ചേട്ടന്‍ പറയുകയെന്നും അത്തരം മറുപടികള്‍ക്ക് അങ്ങനെ നിങ്ങളുടെ അമ്മ ചിന്തിച്ചിരുന്നുവെങ്കില്‍ ഇതുപറയാന്‍ നിങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന് ചോദിക്കുമായിരുന്നുവെന്നും താരം പങ്കുവയ്ക്കുന്നു.
Post Your Comments