മലയാളികള്‍ക്ക് ഏറെ പരിചിതനായ ഒരു നടനാണ് മൊട്ട രാജേന്ദ്രന്. തലയിലും മുഖത്തും ഒരു തരി രോമം പോലുമില്ലാത്ത ഈ നടന് ഹാസ്യ കഥാപാത്രം മുതല്‍ വില്ലന്‍ വേഷം വരെ തന്റെ കൈകളില്‍ ഭദ്രമാണെന്നു തെളിയിച്ചു. എന്നാല്‍ താരത്തിന്റെ ഈ രൂപമാറ്റത്തിനു പിന്നില്‍ ഒരു മലയാള സിനിമയാണ്.
മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രനെ ഷൂട്ടിങ്ങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്. ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ‘തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു ഞാനും. അങ്ങനെയിരിക്കെ മലയാള സിനിമയ്ക്കു വേണ്ടി വയനാട്ടിലെ കൽപറ്റിയിൽ പോകുകയുണ്ടായി. പത്തടി ഉയരത്തിൽ നിന്നും വെള്ളത്തിലേയ്ക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. എന്നാൽ അത് എന്തുതരം വെള്ളമാണെന്നൊന്നും നമുക്ക് അറിയില്ല. വെള്ളത്തിലേയ്ക്ക് വീഴുന്ന ഷോട്ട് ആണ് അവർക്കു വേണ്ടത്. നടൻ ഇടിക്കുന്നു, ഞാൻ വെള്ളത്തിലേയ്ക്ക് വീഴുന്നു. ഇതു മോശം വെള്ളമാണെന്നും െകമിക്കൽ ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മാല്യനമാണ് വെള്ളത്തിൽ നിറയയെന്നും അവിടെയുള്ള നാട്ടുകാർ പറയുന്നുണ്ട്. പ്രധാനപ്പെട്ട താരങ്ങൾക്കൊക്കെ ഉടൻ തന്നെ പോയി കുളിച്ച് വൃത്തിയാകാനുള്ള സൗകര്യം ഉണ്ട്. എന്നാൽ നമുക്ക് അന്ന് അതൊന്നും ഇല്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി. ആദ്യം ചെറിയ മുറിവ് പോലെ തലയിൽ ഉണ്ടായി. പിന്നീട് മുഴുവനും പടർന്നു, അത് പിന്നെ മൊട്ട രാജേന്ദ്രൻ എന്ന പേരിൽ എന്നെ കൊണ്ടെത്തിച്ചു.’–മൊട്ട രാജേന്ദ്രൻ പറഞ്ഞു
ജീവിതത്തിൽ ദൈവം എങ്ങനെയാണ് നമുക്ക് ഓരോ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് പറയാൻ കഴിയില്ലെന്ന് പറഞ്ഞ രാജേന്ദ്രന് മുടിയും പുരികവും ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ കണ്ണാടിയിൽ നോക്കുമ്പോൾ അന്ന് ഒരുപാട് വിഷമം തോന്നിയിരുന്നുവെന്നും പങ്കുവച്ചു. ആണായി പിറന്നതുകൊണ്ട് തന്നെ തോറ്റോടാൻ തയ്യാറല്ലായിരുന്നു പറഞ്ഞ താരം ആദ്യകാലങ്ങളില്‍ തലയിൽ തൂവാല കെട്ടിയാണ് സിനിമയ്ക്കായി ഫൈറ്റിനു പോയിരുന്നതെന്നും പറഞ്ഞു.
Post Your Comments