
സിനിമാ ലോകത്ത് നിരവധി പുതുതാരങ്ങള്‍ കടന്നുവരുന്നത് സാധാരണമാണ്. ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കത്രീന കൈഫ്. മുന്‍ നിരനായികമാരില്‍ ഒരാളായ കത്രീനയുടെ കുടുംബത്തില്‍ നിന്നുമോരാല് കൂടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നു. കത്രീനയുടെ സഹോദരി ഇസബെല്ല കൈഫാണ് ബോളിവുഡിലേക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ താരം സല്മാന് ഖാനാണ് ഇസബെല്ലയുടെ സിനിമ പ്രവേശം പ്രഖ്യാപിച്ചത്.
സല്മാന് ഖാന്റെ സഹോദരിയുടെ ഭര്‍ത്താവായ ആയുഷ് ശര്‍മയുടെ നായികയായാണ് ഇസബെല്ല എത്തുന്നത്. കരണ്‍ ലളിത് ബൂച്ചാനിയുടെ ക്വതയില്‍ പ്രധാന റോളിലാണ് ഇരുവരും എത്തുന്നത്. മണിപ്പൂരിലെ ക്വതയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments