മുകേഷ് – സിദ്ധിഖ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്, അവയില്‍ പ്രധാനപ്പെട്ട ഒരു ചിത്രമാണ് 1993-ല്‍ തുളസീദാസ് സംവിധാനം ചെയ്ത ‘മലപ്പുറം ഹാജി മഹാനായ ജോജി’, ജൂബിലിയ്ക്ക് വേണ്ടി ആദ്യം ജയറാമിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയാണ് പിന്നീട് മുകേഷ് സിദ്ധിഖ് ടീം ഒന്നിച്ചെത്തിയ ‘മലപ്പുറം ഹാജി മഹാനായ ജോജി’, ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് ചെയ്തു തീര്‍ത്ത ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്നും തന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് ഇതെന്നും ഓര്‍ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ തുളസീദാസ്, മനോരമ ആഴ്ചപതിപ്പിലെ ‘എന്റെ പ്രിയ സിനിമ’ എന്ന പംക്തിയിലാണ് ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ തുളസീദാസ് വീണ്ടും പങ്കുവെച്ചത്.
“മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമ 1993-ലാണ് ഞാന്‍ സംവിധാനം ചെയ്തത്. ജയറാമിനെ നായകനാക്കി ജൂബില്യ്ക്ക് വേണ്ടിയാണ് ആ സിനിമ ആദ്യം നിശ്ചയിച്ചിരുന്നത്. തിരക്കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായി, ആ സമയത്ത് സ്കൂള്‍ പാശ്ചാത്തലത്തില്‍ ജയറാമിന്റെ വേറൊരു സിനിമ ഇറങ്ങിയത് കാരണം അതെ പശ്ചാത്തലത്തിലുള്ള മറ്റൊരു സിനിമ വേണ്ടെന്ന് ജൂബിലിയുടെ ഉടമ ജോയി സാര്‍ പറഞ്ഞു. അങ്ങനെ ആ കഥ മാറ്റിവെച്ചിട്ട് അവര്‍ക്ക് വേണ്ടി പകരം ‘ഏഴരപൊന്നാന’യെടുത്തു. ‘മലപ്പുറം ജാജി മഹാനായ ജോജി’ നര്‍മത്തിന് പ്രാധാന്യം നല്കി ഒരുക്കിയ സിനിമയായിരുന്നുവെങ്കിലും എന്റെ അനുഭവങ്ങള്‍ മറിച്ചായിരുന്നു, നിര്‍മ്മാതാവ് വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. വിതരണക്കാരനോട് അന്നത്തെ ഷൂട്ടിംഗിനുള്ള പൈസ വാങ്ങുകയായിരുന്നു. ഏതായാലും സിനിമ സൂപ്പര്‍ ഹിറ്റായി ഉടന്‍ തന്നെ എനിക്ക് അട്ടുത്ത സിനിമയും കിട്ടി”.
Post Your Comments