
കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് താരപുത്രി. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല ദത്ത് തന്റെ പങ്കാളിയുടെ മരണത്തിലെ വേദന പങ്കുവച്ച് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത തൃഷാല വീണ്ടുമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.
ഐ ലൗവ് യു, ഐ മിസ് യു എന്ന് കാമുകന്റെ ചിത്രത്തോടൊപ്പം താരം കുറിക്കുന്നു. കാമുകന്റെ മരണത്തിനു ശേഷമുള്ള രണ്ടുമാസത്തെ ഏകാന്ത ജീവിതത്തെക്കുറിച്ചാണ് തൃഷാലഎഴുതിയിരിക്കുന്നത്. നേരത്തെ പങ്കുവെച്ച ചിത്രത്തില്‍ തൃഷാല ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു പടമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകളാണ് തൃഷാല ദത്ത്. അച്ഛനും അമ്മയും സിനിമാലോകത്തുള്ളവരാണെങ്കിലും ഇതില്‍നിന്നെല്ലാം അകന്നാണ് ഇവര്‍ ജീവിക്കുന്നത്. രണ്ട് മാസം മുന്‍പാണ് തൃഷാശലയുടെ പങ്കാളിയുടെ ആകസ്മിക മരണം.
Post Your Comments