മലയാള സിനിമയിലെ വിസ്മയതാരമാണ് മോഹന്‍ലാല്‍. റേഡിയോ മാംഗോ സംഘടിപ്പിച്ച ‘ലൂസിഫർ ചാലഞ്ച്’ മൽസരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ നല്‍കുന്നതിനൊപ്പം വിവിധ പ്രായക്കാരായ ആരാധകരുടെയും മൽസര ജേതാക്കളുടെയും ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴും പ്രണായാഭ്യർഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ കിട്ടാറുണ്ടോ? എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. ”എപ്പോഴും കിട്ടണം എന്നാഗ്രഹിക്കുന്ന ആളാണു ഞാൻ. ഒരാൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് കുഴപ്പം. ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ ഇന്നത്തെ പോലെ പരസ്പരം ആശയവിനിമയത്തിനു വലിയ സംവിധാനങ്ങളൊന്നുമില്ല. ഇന്നങ്ങനെയല്ല. കംപ്യൂട്ടറും മേസേജുകളുമൊക്കെയായി വലിയ സാധ്യതകളാണ്. അത്തരം വലിയ സാധ്യതകളിലേക്കു പോകാതെ നമ്മളാൽ കഴിയുന്ന രീതിയിൽ നമ്മൾ ചെയ്യുന്നു. ” താരം പറഞ്ഞു.
അതുപോലെ ഒരു പാടുപേർക്കു വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ”ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടകം” മോഹന്‍ലാല്‍ പറഞ്ഞു
Post Your Comments