BollywoodGeneralLatest News

നടി ദിയ വിവാഹമോചിതയാകാന്‍ കാരണം കനിക?

കനികയും സാഹിലും തമ്മിലുള്ള അടുപ്പമാണ് വിവാഹ മോചനത്തിന് കാരണം എന്നാണു പ്രചരണം

നീണ്ട ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താര ദമ്പതിമാരാണ് ബോളിവുഡ് നടി ദിയ മിര്‍സയും സാഹില്‍ സംഘയും. എന്നാല്‍ അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമിടുകയാണ് ഇരുവരും. ഈ വിവാഹ മോചനത്തിന് പിന്നില്‍ എഴുത്തുകാരി കനിക ദില്ലന്‍ ആണെന്ന് ഗോസിപ്പ്.

കനികയും സാഹിലും തമ്മിലുള്ള അടുപ്പമാണ് വിവാഹ മോചനത്തിന് കാരണം എന്നാണു പ്രചരണം. ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയയും കനികയും.

ഇത് തീര്‍ത്തും തെറ്റായ പ്രചാരണമാണെന്നും നിരുത്തവാദിത്തപരമായ ഇത്തരം പ്രവര്‍ത്തനങ്ങൾ കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ദിയ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. സാഹിലുമായുള്ള എന്റെ വേര്‍പിരിയലിനെക്കുറിച്ച് ചില പ്രത്യേക വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന എല്ലാത്തരം ഊഹക്കച്ചവടങ്ങള്‍ക്കും വ്യക്തത വരുത്താനും അവ അവസാനിപ്പിക്കാനുമാണ് ഈ ട്വീറ്റ്. നിരുത്തരവാദപരമായ ഇത്തരം
പ്രവർത്തനങ്ങൾ കാണുന്നത് ഏറ്റവും ദൗര്‍ഭാഗ്യകരമാണ്.

അതിലും വലിയ നിര്‍ഭാഗ്യകരമായ കാര്യം, ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഈ മാധ്യമങ്ങള്‍ കളങ്കപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണെന്നും ദിയ പറഞ്ഞു. ആരോപണവിധേയമായ റിപ്പോര്‍ട്ടുകളില്‍ യാതൊരു സത്യവുമില്ല. മാത്രമല്ല സാഹിലും ഞാനും വേര്‍പിരിയുന്നതില്‍ മൂന്നാമതൊരു വ്യക്തിക്ക് പങ്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

കനികയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ചിരിപ്പിക്കുന്ന-നിന്ദ്യമായ-നിരുത്തരവാദപരമായ കാര്യം. എഴുത്ത് എന്റെ ജോലിയാണ്! ടാബ്ലോയിഡുകള്‍ക്ക് ഒരല്‍പം കൂടി ഉത്തരവാദിത്തം കാണിക്കാനാകുമോ പ്ലീസ്.. രണ്ട് വാര്‍ത്തകള്‍ ഒരേ സമയം വന്നു എന്നത് കൊണ്ട് അവ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയില്ല! ഇത് അവിയലല്ല.. എന്റെ സജീവിതത്തില്‍ ദിയയേയോ, സാഹിലിനെയോ ഞാന്‍ കണ്ടിട്ടില്ല. പ്ലീസ് അത് വിട്ടേക്കൂ…നമ്മുടെ ജോലികളിലേക്ക്
തിരികെ ചെല്ലാം.. കനിക വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button