സരസമായ ആവിഷ്കാരം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ചിത്രമാണ് മോഹന്‍ലാല്‍ വേണുനാഗവള്ളി ടീമിന്റെ ‘ഏയ് ഓട്ടോ’, നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ പ്രണയ ചിത്രമായിരുന്നു ‘ഏയ് ഓട്ടോ’, നടന്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം 1990-ലാണ് പുറത്തിറങ്ങുന്നത്. ഏഴോളം വലിയ ചിത്രങ്ങള്‍ റിലീസിനെത്തുന്ന വേളയിലായിരുന്നു ‘ഏയ് ഓട്ടോ’യുടെയും വരവ്, ‘അക്കരെ അക്കരെ’, ‘കടത്തനാടന്‍ അമ്പാടി’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ തുടങ്ങിയ അന്നത്തെ ബിഗ്‌ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പമാണ് താരതമ്യേന ചെലവ് കുറച്ചു നിര്‍മ്മിച്ച ‘ഏയ് ഓട്ടോ’ റിലീസിനെത്തിയത്, നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജുവിനോട് പലരും ഈ അവസരത്തില്‍ ‘ഏയ് ഓട്ടോ’ യുടെ റിലീസ് നീട്ടി വയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടെങ്കിലും എല്ലാ റിസ്കും ഏറ്റെടുത്തു മണിയന്‍ പിള്ള രാജു പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ള വലിയ സംവിധായകരുടെ സിനിമകള്‍ക്കൊപ്പം ‘ഏയ് ഓട്ടോ’ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
‘ഏയ് ഓട്ടോ’യ്ക്കൊ പ്പം റിലീസിനെത്തിയ എല്ലാ ചിത്രങ്ങളെയും പിന്നാലാക്കി കൊണ്ട് മോഹന്‍ലാലിന്‍റെ ഈ കൊച്ചു ചിത്രം കേരളത്തില്‍ നൂറോളം ദിവസങ്ങള്‍ ഓടി ചരിത്രം കുറിച്ചു, ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു ‘ഏയ് ഓട്ടോ’. കോഴിക്കോട് നഗരത്തിന്‍റെ പശ്ചാത്തലത്തോടെ പറഞ്ഞ ‘ഏയ് ഓട്ടോ’യുടെ ചിത്രീകരണം തിരുവനന്തപുരത്ത് വെച്ചായിരുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.
രേഖ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി,മുരളി, ഗണേഷ് ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, കുതിരവട്ടം പപ്പു, ജഗദീഷ്, കുഞ്ചന്‍,സോമന്‍, അശോകന്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Post Your Comments