5 വര്‍ഷം കൊണ്ട് മലയാള സിനിമാ ഇന്‍ഡസ്ട്രി പിടിച്ചടക്കിയ നടന് ജയന്റെ സ്വഭാവ വിശേഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടി ശ്രീലത നമ്പൂതിരി, പുകവലിയില്ലാത്ത, മദ്യപാന ശീലമില്ലാത്ത ശരീര സൗന്ദര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍ താരം ജയന് സ്ത്രീ മനസ്സുകളുടെ ആരാധനപാത്രമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം അത്രത്തോളം മഹത്തരമയിരുന്നുവെന്നും ജയനൊപ്പം നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്ത നടി ശ്രീലത നമ്പൂതിരി പറയുന്നു.
“ജയന് ആദ്യ കാലങ്ങില് ഞങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ വരുമായിരുന്നു, അഭിനയിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും, ആരോടെങ്കിലും എന്റെ കാര്യം റെക്കമന്റ് ചെയ്യണമെന്നും ജയന് പറയുമായിരുന്നു, അങ്ങനെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയുടെ തുടക്കത്തില്‍ ഞാന്‍ ഹരി പോത്തനോട് ജയന്റെ കാര്യം പറഞ്ഞു. അങ്ങനെ ആ സിനിമയില്‍ വള്ളമൂന്നുകാരന്റെ ഒരു ചെറിയ വേഷം ജയന് നല്കി. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം, പുകവലിയോ, മദ്യപാനമോ ഉണ്ടായിരുന്നില്ല. എപ്പോഴും ശരീരം നന്നായി സൂക്ഷിക്കുന്നൊരു വ്യക്തി. ജയനെ അന്നത്തെ കാലത്തെ സ്ത്രീകള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കാരണം എന്തെന്ന് വെച്ചാല്‍ അത് വരെ മലയാള സിനിമയിലുണ്ടായിരുന്ന ഒരു മാറ്റത്തിന് കാരണം ജയനായിരുന്നു. നായക സങ്കല്‍പ്പത്തിന്റെ കാര്യത്തില്‍, പക്ഷെ പ്രേം നസീര്‍ സാറിനെ സംബന്ധിച്ച് എന്നും അത് പോലെ തന്നെയാണ് ഇരുന്നിരുന്നത്. നായക സങ്കല്‍പ്പത്തിന്റെ മാറ്റം ജയനിലൂടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്”. ശ്രീലത നമ്പൂതിരി പറയുന്നു.
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments