GeneralLatest NewsMollywood

നേരിൽ കണ്ട് മൂന്നാം നാള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു; നടി ആന്‍ അഗസ്റ്റിന്റെ പ്രണയം

നേരിൽ കാണും മുമ്പ് ആൻ അഭിനയിച്ച ഒരു സിനിമ പോലും ജോമോൻ കണ്ടിട്ടില്ല.

മലയാളത്തിലെ പ്രിയ താരജോഡികളാണ് നടി ആൻ അഗസ്റ്റിനും ക്യാമറാമാൻ ജോമോൻ ടി ജോണും. നടന്‍ അഗസ്റ്റിന്റെ മകള്‍ കൂടിയാണ് ആൻ . പ്രണയിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നേരിൽ കാണും മുമ്പ് ആൻ അഭിനയിച്ച ഒരു സിനിമ പോലും ജോമോൻ കണ്ടിട്ടില്ല. അഭിമുഖങ്ങളിൽ നിന്ന് ജാഡയൊക്കെയുള്ള വ്യക്തിയാണ് ആന്‍ എന്നാണ് താന്‍ കരുതിയിരുന്നതെന്നു ജോമോന്‍ പറയുന്നു. എന്നാല്‍ നേരിൽ കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അതാണ് ഏറ്റവും കൗതുകകരമായ വസ്തുത. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന്‍ ആനിന്റെ അമ്മയെ വിളിച്ചു സംസാരിച്ചു. അപ്പോള്‍ അമ്മ ചോദിച്ചത് ‘എത്ര നാളായി തുടങ്ങിയിട്ട്’ ? എന്നായിരുന്നു.

മൂന്നാഴ്ച എന്നു മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന മറു ചോദ്യമായിരുന്നു അമ്മയില്‍ നിന്നും ഉണ്ടായത്. കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനാകും എന്നു മനസിലായതെന്നും പറയുന്നു. ഈ പ്രണയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Post Your Comments


Back to top button