GeneralLatest NewsMollywood

മണിയന്‍പ്പിള്ള രാജുവുമൊത്തുള്ള പ്രണയം: സത്യാവസ്ഥ ബോധ്യപ്പെടുത്തി ഷക്കീല

തന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് പണം നല്‍കി സഹായിച്ചത് അദ്ദേഹമാണ്

നടനും നിര്‍മ്മാതാവുമായ മണിയന്‍പ്പിള്ള രാജുവിനോട്‌ നടി ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നുവെന്നും പ്രണയ ലേഖനം അയച്ചുവെന്നും ഷക്കീല പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് തുറന്നു പറയുകയാണ്‌ ഷക്കീല.

എനിക്ക് അദ്ദേഹത്തോടെ പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. തന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് പണം നല്‍കി സഹായിച്ചത് അദ്ദേഹമാണെന്ന് ഷക്കീല പറഞ്ഞു. ബി ഗ്രേഡ് ചിത്രങ്ങളില്‍ സജീവമായിരുന്ന ഷക്കീല അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ശേഷം തിരിച്ചെത്തിയ ചിത്രമാണ് ചോട്ടാമുംബൈ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജു ആയിരുന്നു.

2007-ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ അടിയന്തരമായി ശസ്ത്രക്രിയ ഷക്കീലയുടെ അമ്മയ്ക്ക് വേണ്ടിവന്നു. ഒരുപാട് പണം ആവശ്യമായിരുന്നു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണിയന്‍പ്പിള്ള രാജു പ്രതിഫലം മുന്‍കൂറായി നല്‍കി സഹായിക്കുക ആയിരുന്നുവെന്നു ഷക്കീല പറഞ്ഞു. ‘എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ലെന്നും . ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കുക; ഷക്കീല ചോദിച്ചു

shortlink

Related Articles

Post Your Comments


Back to top button