തെന്നിന്ത്യന്‍ സിനിമ ലോകത്ത് ആരാധകര്‍ ഏറെയുള്ള താര പുത്രനാണ് ധ്രുവ്. നടന് വിക്രമിന്റെ മകനായ ധ്രുവ് ആദിത്യവര്മ്മയിലൂടെ തമിഴ് സിനിമാലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്.. തെലുങ്കില്‍ തരംഗമായ അര്ജ്ജുന് റെഡ്ഢി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ആദിത്യവര്‍മ്മ.
കഴിഞ്ഞ ദിവസം താരപുത്രന് ചെന്നൈയിലെ ഒരു കോളേജില്‍ അതിഥിയായെത്തിയിരുന്നു. അവിടേക്ക് മാസ് എന്‍ട്രി നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ എം ഒ പി വൈഷ്ണവ് വനിതാ കോളേജിലെ പെണ്‍കുട്ടികളാണ് ധ്രുവിന്റെ മാസ് എന്‍ട്രിയില്‍ കൂടെയുള്ളത്.
ആദിത്യ വര്‍മ്മയുടെ പ്രൊമോഷന്റെ ഭാഗമായാണ് ധ്രുവ് കോളേജിലെത്തിയത്. ബോഡിഗാര്‍ഡുകളായി സുരക്ഷാവലയമൊരുക്കി കോളേജിലെ പെണ്‍കുട്ടികള്‍ അണിനിരന്നതും കൗതുകകരമായിരുന്നു.
Post Your Comments