പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. അതില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ ഈ വിരുന്നില്‍ പങ്കെടുത്തിരുന്നു.
വിരുന്നിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കെട്ടുകഥയും യാഥാര്‍ഥ്യവും തമ്മിലുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments