GeneralLatest NewsMollywood

സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല; വാവച്ചനെ ചേര്‍ത്തു നിര്‍ത്തി ഉദ്ഘാടനം നടത്തി ബിനീഷ്

ജയരാജ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെപ്രിയങ്കരനായ നടനാണ്‌ വാവച്ചന്‍.

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. വിജയ് നായകനായി അഭിനയിച്ച തെരിയിലെ വില്ലന്‍ വേഷത്തിലൂടെ തെന്നിന്ത്യയിലെ പ്രിയതാരമായി മാറിയ ബിനീഷിനെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു.

അടുത്തിടെ പത്തനംതിട്ടയില്‍ ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ബിനീഷ് എത്തിയിരുന്നു. അവിടെ നിന്നും മലയാള സിനിമയില്‍ നിരവധി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച വാവച്ചന്‍ എന്ന നടനെ കണ്ടെത്തിയിരിക്കുകയാണ് താരം.. ആള്‍ക്കൂട്ടത്തിനിടയില്‍ മാറി നിന്ന വാവച്ചനെ കൂട്ടി ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയിരിക്കുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ബിനീഷ്.

”ടീമേ… എന്റെ കൂടെ നില്‍ക്കുന്ന ഈ വാവച്ചന്‍ ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച്‌ തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്‍ക്കുന്നു.

സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച്‌ ചെയ്തു.. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്ബാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍.” ബിനീഷ് കുറിച്ചു.

ജയരാജ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെപ്രിയങ്കരനായ നടനാണ്‌ വാവച്ചന്‍.

shortlink

Related Articles

Post Your Comments


Back to top button