നടൻ, അവതാരകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സ് കീഴടക്കിയ യുവ താരമാണ് ആദില്‍ ഇബ്രാഹിം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആദിലിന്റെ പുതിയ പോസ്റ്റ് വൈറല്‍. ‘ഒരു തൊപ്പി ചിത്രം’ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
‘എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി…അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ്’ എന്ന തലക്കെട്ടോടെയാണ് ആദില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തൊപ്പി ധരിച്ച് കുനിഞ്ഞു നില്‍ക്കുന്ന ചിത്രത്തിലെ ഹൈലൈറ്റും ആ തൊപ്പിയാണ്. തൊപ്പിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല ..”’
വിവാഹക്കാര്യം ചോദിച്ച് എത്തുന്നവര്‍ക്ക് മുന്‍പില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് താരം. സ്വന്തം ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തു തന്ന ഡിസൈനര്‍ സുഹൃത്ത് അനുഷയ്ക്ക് നന്ദി പറയുന്നുപോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Post Your Comments