ഭാവി വധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നു അറിഞ്ഞ നടന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. റക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ നോക്കി എന്ന് നടന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. പ്രമുഖ ടെലിവിഷന്‍ താരം മോഹിത് അബ്രോളാണ് ഭാവി വധുവിനെതിരേ രംഗത്തെത്തിയത്.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആ കുറിപ്പ് താന്‍ എഴുതിയതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹിത് അബ്രോള്‍ രംഗത്തെത്തി.
തന്റെ ഭാവി വധു മാനസി ശ്രിവാസ്തവയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണ് ഇത് എന്നാണ് മോഹിത് പറയുന്നത്. ചര്‍ച്ചയായതിന് പിന്നാലെ ഈ കുറിപ്പ് മോഹിത്തിന് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസിന് പരാതി നല്‍കുമെന്നും മോഹിത് പറഞ്ഞു.
ആപോസ്റ്റിലുണ്ടായിരുന്ന ഒന്നും സത്യമല്ല. മാനസിയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ കഥയാണ് ഇത്. അത് ചെയ്ത ആളോട് എനിക്ക് ദേഷ്യവും വെറുപ്പുമുണ്ട്. ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ്. ആ വാര്‍ത്ത ഞങ്ങളുടെ കുടുംബങ്ങളേയും ഞങ്ങളേയും വളരെ അധികം ബാധിച്ചു’ മോഹിത് വ്യക്തമാക്കി.
നടി കൂടിയായ മാനസിയുമായി മോഹിത് പ്രണയത്തിലായിരുന്നു. മാനസിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ നോക്കി എന്നും ആശുപത്രിയില്‍ കൊണ്ടുപോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം കുറിച്ചിരുന്നു. കൂടാതെ ഗുളിക കഴിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് താന്‍ എഴുന്നേറ്റതെന്നും അതില്‍ പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസിക്ക് എന്നെങ്കിലും അനുഭവിക്കേണ്ടിവരുമെന്നും നീക്കം ചെയ്ത പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments