വിവാദനായിക രാഖി സാവന്തിന്റെ വിവാഹം കഴിഞ്ഞതായി വാര്‍ത്ത പ്രചരിക്കുന്നു. പ്രവാസിയായ ഒരു യുവാവാണ് രാഖിയുടെ വരനെന്നും മുംബെയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് ഇവര്‍ വിവാഹിതരായെന്നുമായിരുന്നു വാര്‍ത്തകള്‍. ഇതിനൊപ്പം വധുവായി അണിഞ്ഞൊരുങ്ങിയ രാഖിയുടെ ചിത്രവും പ്രചരിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് മറുപടിയുമായി രാഖി രംഗത്തെത്തിയിരിക്കുകയാണ്. ”ആരാണ് ഈ കുപ്രചരങ്ങള് മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു ബ്രൈഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല” എന്ന് പറഞ്ഞ രാഖി താന്‍ പ്രണയത്തില്‍ അല്ലെന്നും കൂട്ടിച്ചേര്‍ത്തു.
കുറച്ചു നാള് മുന്‍പ് നടന് ദീപക് കലാലുമായി വിവാഹത്തിനു ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദീപക്കിന് ഗുരുതര രോഗമാണെന്നും വിവാഹം ചെയ്താല്‍ താന്‍ ഉടന്‍ വിധവയാകുമെന്നും പറഞ്ഞു രാഖി തന്നെ വിവാഹത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിരുന്നു.
Post Your Comments