CinemaGeneralNEWS

ആകാശദൂതിന്‍റെ ക്ലൈമാക്സ് അവസാന നിമിഷം മാറ്റിയത് : കൂടുതല്‍ ദുരന്തമായി മാറേണ്ടിയിരുന്ന ആദ്യ ക്ലൈമാക്സ് ഇങ്ങനെ!

സിനിമയിലെ സെന്റിമെന്‍സ് രംഗങ്ങള്‍ക്ക് കടുപ്പമേറുമ്പോള്‍ ആകാശദൂതിന്റെ ക്ലൈമാക്സ് ഭാഗം പ്രേക്ഷകര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചം സമ്മാനിക്കുന്നുണ്ട്

പ്രേക്ഷക മനസ്സുകളില്‍ വിങ്ങലിന്‍റെ കനല്‍ കോരിയിട്ട ചിത്രമാണ്‌ 1993-ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ആകാശദൂത്, ജോണി അവതരിപ്പിച്ച മുരളിയുടെ കഥാപാത്രത്തിന്റെ മരണം ഭാര്യ ആനിയെ തകര്‍ത്തു കളയുന്നിടത്താണ് സിനിമയുടെ ദുരന്തം തുടങ്ങുന്നത്, ഒരു ക്യാന്‍സര്‍ രോഗിയാണെന്ന് ബോധ്യമുള്ള ആനി തന്‍റെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ വെന്തു നീറുന്നതോടൊപ്പം ഇനിയുള്ള കാലം തന്റെ മക്കള്‍ക്കൊപ്പം ആരെന്ന ചിന്തയും മാധവിയിലെ ആനിയെ വല്ലാതെ അസ്വസ്ഥയാക്കുന്നു, നാലു കുട്ടികളില്‍ മൂത്തവളെ വൃദ്ധ ദമ്പതിമാരുടെ കയ്യില്‍ ഏല്‍പ്പിക്കേണ്ടി വരുന്ന നിസ്സഹായതയുടെ മാതൃത്വവും ആകാശദൂത് എന്ന ചിത്രത്തില്‍ എടുത്തു കാണിക്കുന്നു.

സിനിമയിലെ സെന്റിമെന്‍സ് രംഗങ്ങള്‍ക്ക് കടുപ്പമേറുമ്പോള്‍ ആകാശദൂതിന്റെ ക്ലൈമാക്സ് ഭാഗം പ്രേക്ഷകര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചം സമ്മാനിക്കുന്നുണ്ട്. പക്ഷെ ആകാശദൂതിന്റെ ആദ്യ ക്ലൈമാക്സ് നമ്മള്‍ ഇന്ന് കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല, ജോണി ആനി ദമ്പതികളുടെ വികലാംഗനായ കുട്ടിയെ ആരും സ്വീകരിക്കാതെ പോകുന്നിടത്ത് നെടുമുടി വേണു ചെയ്ത പള്ളീലച്ഛന്‍ കഥാപാത്രം ആ കുട്ടിയുടെ ചുമലില്‍ പിടിച്ചു നില്‍ക്കുന്നിടത്തായിരുന്നു സിനിമയുടെ ക്ലൈമാക്സ് ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമയുടെ പ്രമേയത്തിലെ ദുരന്തത്തിന്റെ ശക്തി കുറയ്ക്കും വിധം  ശുഭകരമായ ഒരു പര്യവസാനം ആവശ്യപ്പെടുകയായിരുന്നു, അങ്ങനെ  ജോസ് പെല്ലിശേരിയുടെ കഥാപാത്രം  വികലാംഗനായ  കുട്ടിയെ സ്വീകരിക്കുന്ന നിലയിലേക്ക് ആകാശദൂതിന്റെ അവസാന ഭാഗം തിരുത്തി എഴുതുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button