![](/movie/wp-content/uploads/2019/07/saki-kozai.jpg)
മോഡലിങ് അത്യധികമായി ആഗ്രഹിച്ച പെണ്‍കുട്ടി എത്തിയത് പോണ്‍ മേഖലയില്‍. മോഡലിങ് ഏജന്‍സിയില്‍ നിന്നുള്ള ഒരാളുടെ ജോലി വാഗ്ദാനം തന്റെ ജിവിതം തന്നെ മാറ്റിമറിച്ചതായി നടി സാകി കോസായുടെ തുറന്നു പറച്ചില്‍. ടോക്കിയോ നഗരത്തില്‍ വച്ച് മോഡലിങ് ഏജന്‍സിയില്‍ ജോലി തരാമെന്നു വാഗ്ദാനം ലഭിച്ചപ്പോള്‍ ഏജന്‍സിയുമായി കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ആദ്യദിവസം ജോലിക്കെത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെടുകയാണെന്ന് മനസിലായതെന്ന് താരം പറയുന്നു.
മോഡലിംഗ് അല്ല ക്യാമറയ്ക്കു മുന്നില്‍ സെക്‌സ് ആയിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. വസ്ത്രം ഉരിയാനാവാതെ കരച്ചില്‍ മാത്രമായിരുന്നു തന്റെ മറുപടിയെന്ന് ഓര്‍ക്കുന്നുവെന്നും സാകി പങ്കുവച്ചു.
ഇരുപതോളം പേര്‍ തനിക്കു ചുറ്റും. കരാറിന്റെ പേരു പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ അവര്‍ എപ്പോഴും നിരന്തരം പീഡിപ്പിച്ചു. നിയമവശങ്ങളെക്കുറിച്ചു വേണ്ട ധാരണയില്ലാത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം ചതിയില്‍ കൂടുതലും അകപ്പെടുന്നത്. കരാറിന്റെ പേരും പറഞ്ഞു കരിയറില്‍ ശ്രദ്ധ ചെലുത്താനായി വീട്ടുകാരുമായുള്ള സംസംര്‍ഗം പോലും ഏജന്‍സികള്‍ വേണ്ടെന്നു വെപ്പിച്ചുവെന്നും സാകി കൂട്ടിച്ചേര്‍ത്തു.
Post Your Comments