GeneralLatest NewsTollywood

മഴയത്തുള്ള ദീര്‍ഘ ചുംബനം; ആ രംഗം നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്നിരുന്നു!!

ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണത് എന്നൊക്കെ ഞാന്‍ പറഞ്ഞു

തെന്നിന്ത്യയില്‍ തരംഗമായ ചിത്രമായിരുന്നു മണിരത്നം ഒരുക്കിയ ഗീതാഞ്ജലി. തെലുങ്കില്‍ പുറത്തിറങ്ങിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. 1990ല്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രത്തില്‍ മഴയുടെ പശ്ചാത്തലത്തില്‍ ഉള്ള ചുംബന രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുമെന്ന് കരുതിയിരുന്നതായി നടന്റെ തുറന്നു പറച്ചില്‍.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നാഗാര്‍ജുന മഴയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന മനോഹരമായ ആ ചുംബന രംഗം സിനിമ സെന്‍സറിങ്ങിന് അയച്ചപ്പോള്‍ നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്നിരുന്നതായി പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഗീതാഞ്ജലിയേക്കുറിച്ച് പങ്കുവച്ചത്.

”ഗീതാഞ്ജലിയുടെ പ്രത്യേക പ്രദര്‍ശനം കാണാന്‍ തന്റെ അച്ഛനും എത്തിയിരുന്നു.. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചുംബന രംഗത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞിരുന്നു. ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണത് എന്നൊക്കെ ഞാന്‍ പറഞ്ഞു. ഷോ കഴിഞ്ഞതിന് ശേഷം അച്ഛന്‍ പറഞ്ഞു. ഈ രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുകയില്ല. അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. അപ്പോഴാണ് എനിക്ക് ആശ്വാസമായത്- നാഗാര്‍ജുന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button