GeneralLatest NewsMollywood

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ബോളിവുഡിലേയ്ക്ക് !!

പേളിയുടെ ഭര്‍ത്താവ് ബിഗ് ബോസിലെ സഹതാരമായിരുന്ന ശ്രീനിഷ് അരവിന്ദാണ്.

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും അവതാരകയുമായ പേളി മാണി ഇനി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളിയുടെ പുതിയ ചിത്രം. പങ്കജ് ത്രിപത്, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത ഫെബ്രുവരിയിലായിരിക്കും റിലീസ്.

മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജോ ആന്റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം, കാപ്പിരിത്തുരുത്ത്, ടീം 5, പുള്ളിക്കാരന്‍ സ്റ്റാറാ, ഹൂ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പേളിയുടെ ഭര്‍ത്താവ് ബിഗ് ബോസിലെ സഹതാരമായിരുന്ന ശ്രീനിഷ് അരവിന്ദാണ്.

shortlink

Post Your Comments


Back to top button