ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് താരപുത്രിമാരുടെ അരങ്ങേറ്റ കാലമാണ്. നടന്‍ സൈഫ് അലിഖാന്റെ മകള്‍ സാറ അലിഖാനും സിനിമയിലേയ്ക്ക് എത്തിക്കഴിഞ്ഞു. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട താരത്തിനു ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ റാംപ് വാക്കിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഡിസൈനര്‍ ലേബലായ ഫാല്‍ഗുനി ഷെയ്ന്‍ പീകോക്കിനെ പ്രതിനിധീകരിച്ചാണ് സാറ എത്തിയത്. സാറയുടെ റാംപ് വാക്ക് കാണാനായി വിശിഷ്ടാതിഥികള്‍ മാത്രമല്ല മറ്റ് രണ്ട് സ്‌പെഷല്‍ അതിഥികളും എത്തിയിരുന്നു.
സാറയുടെ കാമുകന്‍ കാര്‍ത്തിക് ആര്യന്‍ റാംപ് വാക്ക് കാണാനായി എത്തിയിരുന്നു. സഹോദരനായ ഇബ്രാഹിം അലി ഖാനൊപ്പം എത്തിയ ആര്യന്‍ സദസ്സിലിരുന്ന് സാറയ്ക്കായി കൈയ്യടിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു
സാറയുടെ റാംപ് വാക്ക് കാണാനും കാര്‍ത്തിക്ക് എത്തിയതോടെ ഇവരുടെ പ്രണയം ശക്തമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പാപ്പരാസികള്‍. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ലവ് ആജ് കല്‍. 2020 ല്‍ സിനിമ തിയേറ്ററുകളിലേക്കെത്തും.
Post Your Comments