സ്വകാര്യ ജീവിതത്തില്‍ നിരവധി വിവാദങ്ങളിലൂടെ കടന്നു പോയ താരമാണ് സല്മാന് ഖാന്. ബോളിവുഡ് സിനിമയിലെ മസില് ഖാന് എന്നറിയപ്പെടുന്ന സല്മാന് ഖാന് നിരവധി പ്രണയങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
എന്നാല്‍ ഒരു സ്ത്രീ പോലും എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് താരം. ഭാരത് എന്ന സിനിമയില്‍ കത്രീന കൈഫിന്റെ കഥാപാത്രം സല്മാന് ഖാന്റെ കഥാപാത്രത്തോട് പ്രണയാഭ്യര്‍ഥന നടത്തുന്ന രംഗമുണ്ട്. ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് താരം ഇത് പങ്കുവച്ചത്.
ഇല്ല, ഇത് വരെ ഒരാള്‍ പോലും എന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല. കാരണം മെഴുകുതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല.മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകില്ല. എന്നാല്‍ ഒരു സ്ത്രീപോലും എന്നോട് വിവാഹാഭ്യര്‍ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നു.
Post Your Comments