രണ്ടു വാഴപ്പഴത്തിനു 442 രൂപ വാങ്ങിയ ഹോട്ടലിനു പിഴ. ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റില്‍ വച്ച് രണ്ടു വാഴപഴത്തിനു 442 രൂപ വാങ്ങിയതിന്റെ ബില്ല് നടന്‍ രാഹുല്‍ ബോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 442 രൂപയാകും. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിന്റെ പേരില്‍ ഹോട്ടലിന് 25000 രൂപ പിഴ വിധിച്ചിരിക്കുകയാണ്.
പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാര്‍ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും പറഞ്ഞുകൊണ്ട് നിരവധിപേര്‍ രംഗതെത്തി. സംഭവം പുറംലോകത്തെ അറിയിച്ച രാഹുല്‍ ബോസിന് അഭിനന്ദനവും പലരും അറിയിച്ചു
Post Your Comments