
സിനിമയിൽ ആഴത്തിലുള്ള സൗഹൃദ സ്നേഹങ്ങൾ വിരളമെങ്കിലും ചില സൗഹൃദ ബന്ധങ്ങൾ ശില പോലെ ഉറച്ചതാണ് അങ്ങനെയൊരു സ്നേഹ ബന്ധമാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും നടൻ കുഞ്ചനും തമ്മിൽ. മണിയൻപിള്ള രാജുവുമായുള്ള വ്യക്തി സ്നേഹത്തെക്കുറിച്ചും രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രീകരണത്തിനിടെ തങ്ങളുടെ സൗഹൃദത്തെ മമ്മൂട്ടി ട്രോളിയെതിനെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കുഞ്ചൻ പങ്കുവെച്ചു.
കുഞ്ചന്റെ വാക്കുകള്‍
“മണിയൻ പിള്ള രാജുവും ഞാനും തമ്മിലുള്ള സൗഹൃദം സിനിമാക്കാർക്കിടയിൽ പ്രസിദ്ധമാണ്. .സിനിമയിൽ ഗാഢമായ സൗഹൃദം വളരെ അപൂർവ്വമായത് കൊണ്ടാകാം ഇതിൽ സിനിമക്കാർക്കൊക്കെ ഭയങ്കര അസൂയയാണ് . ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സിനിമയിലുള്ള എല്ലാവരും പറയാറുണ്ട്. മമ്മൂട്ടി എന്നെയും രാജുവിനെയും കണ്ടാൽ ഉടൻ തന്നെ പറയും. ‘ഓ ഇനി ഇവനെ കിട്ടില്ല ഇവൻ എപ്പോഴും രാജുവിന്റെ കൂടെയായിരിക്കും’ എന്ന്. ‘ഗാനഗന്ധർവൻ’ എന്ന മമ്മുക്ക നായകനായ രമേശ് പിഷാരടി ചിത്രത്തിൽ ഞാനും രാജുവും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം രാജു ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മുക്ക പറഞ്ഞു ‘ഓ നിന്റെ ഭാര്യ വന്നല്ലോ ഇനി ഇവിടെയൊന്നും കാണില്ലല്ലോ’ എന്ന്. ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, ചോട്ടാ മുംബൈ തുടങ്ങിയ എത്രയോ ഹിറ്റ് സിനിമകള്‍ രാജു ,മലയാളത്തിനു സമ്മാനിച്ചു. രാജു എടുത്ത എല്ലാ സിനിമകളിലും എനിക്ക് ചെറിയ ഒരു റോളെങ്കിലും ഉണ്ടാകും”, കുഞ്ചന്‍ പറയുന്നു.
Post Your Comments