CinemaGeneralMollywoodNEWS

ഇത്തരം സിനിമകളിൽ നിങ്ങളെ അഭിനയിപ്പിച്ചാൽ കുടുംബ പ്രേക്ഷകർ സിനിമയ്ക്ക് കയറില്ല എന്നായിരുന്നു മറുപടി : ഓര്‍മ്മകളിലേക്ക് തിരികെ സഞ്ചരിച്ച് നടി അഭിലാഷ

ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്‌ കഴിഞ്ഞ കൊല്ലം പുനീത് എന്ന കന്നഡ ചിത്രത്തിലഭിനയിച്ചത്

ഒരുകാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവപ്രേക്ഷകർക്ക് ഹരമായി മാറിയ നടിയാണ് ‘ആദ്യപാപം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിലാഷ. ബി ഗ്രേഡ് സിനിമകൾക്കപ്പുറം മലയാള സിനിമയിലെ മുൻനിര നായികയായി വളരണമെന്ന മോഹമുണ്ടായിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകരോട് വീണ്ടും മനസ്സ് തുറക്കുകയാണ്.

“ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്‌ കഴിഞ്ഞ കൊല്ലം ‘പുനീത്’ എന്ന കന്നഡ ചിത്രത്തിലഭിനയിച്ചത് .തിരിച്ചു വരവ് മലയാളത്തിലൂടെ വേണമെന്നായിരുന്നു ആഗ്രഹം. കാരണം എനിക്ക് സ്റ്റാർ വാല്യൂ ഉണ്ടാക്കിയത് മലയാളമാണ് .2016-ൽ കൊച്ചിയിൽ ഒരു നിർമ്മാതാവിന്റെ ക്ഷണമനുസരിച്ചു എത്തിയതുമാണ്. രണ്ടു ദിവസം ഞാനും ഭർത്താവും ഹോട്ടൽ റൂമിൽ ബോറടിച്ചിരുന്നത് മിച്ചം.

“ഓർക്കാപുറത്തായിരുന്നു പുനീതിലേക്കുള്ള ക്ഷണം. നായികയുടെ ചേച്ചിയുടെ വേഷമാണ് കിട്ടിയത്. തുടര്‍ന്ന് തെലുങ്കിൽ ‘റാൺചരട്ടം’. മലയാളത്തിൽ നായികയായി അഭിനയിച്ചിരുന്ന കാലത്ത് മോഹൻലാൽ സാറിന്റെയും, മമ്മൂട്ടി സാറിന്റെയും സിനിമകളിൽ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പല സംവിധായകരോടും യാചിച്ചതുമാണ് .അപ്പോഴൊക്കെ നിങ്ങൾ ബി ഗ്രേഡ് പടങ്ങളിൽ അഭിനയിക്കുന്ന ഗ്ലാമർ താരമല്ലേ? എന്നായിരുന്നു ചോദ്യം. ഇത്തരം സിനിമകളിൽ നിങ്ങളെ അഭിനയിപ്പിച്ചാൽ കുടുംബ പ്രേക്ഷകർ സിനിമയ്ക്ക് കയറില്ല എന്നായിരുന്നു മറുപടി”.കേരള കൗമുദി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ അഭിലാഷ പങ്കുവെയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button