തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടി അമല പോള്‍. സംവിധായകന് വിജയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ അതീവ ഗ്ലാമര്‍ വേഷങ്ങളിലാണ് താരം എത്തുന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. അമലയുടെ മുന്‍ ഭര്‍ത്താവായ വിജയ് രണ്ടാമത് വിവാഹിതനായി. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്ന് തുറന്നു പറയുകയാണ് അമല. അതുകൂടാതെ തന്റെ പ്രണയവും താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
”വിജയ് ഞാൻ ഇഷ്ടപ്പെടുന്ന വളരെ മാന്യനായ വ്യക്തിയാണ്. ഒരു പ്രശ്നം മൂടിവച്ച് അത് അവഗണിച്ച് മുന്നോട്ടു പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. ഞങ്ങൾ പിരിഞ്ഞപ്പോൾ മുതൽ വിജയിന് നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാർഥന. ” അമല പങ്കുവച്ചു
തന്നെ മനസിലാക്കുന്ന ഒരാളുമായി റിലേഷൻഷിപ്പിലാണെന്നു പറഞ്ഞ അമല ഞങ്ങൾ ഒരുമിച്ചാണ് താമസമെന്നും സമയമാകുമ്പോള്‍ ആ വ്യക്തിയെ പരിചയപ്പെടുത്തുമെന്നും വ്യക്തമാക്കി.
Post Your Comments