
മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ് മേനകയും സുരേഷ് കുമാര്‍. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. എന്നാല്‍ ഈ പ്രണയത്തിലെ രസകരമായ ചില അറിയാക്കഥകള്‍ പങ്കുവയ്ക്കുകയാണ് ഇരുവരും.
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സുരേഷ് ആദ്യമായി മേനകയെ കാണുന്നത് എന്നായിരുന്നു മേനക ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതിനും മുന്‍പ് സുരേഷ് മേനകയെ കണ്ടിരുന്നു. തന്റെ ആദ്യ ചിത്രത്തിന്റെ നായികയായി. എന്നാല്‍ ആ ചിത്രം മേനകയുമായി നടന്നില്ല. ആ സംഭവം ഇങ്ങനെ..
”മേനക സിനിമയില്‍ എത്തിയ കാലത്ത് കരയൈ തൊടാത്ത അലൈകള്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ മേനകയുടെ വീട്ടില്‍ പ്രിയദര്‍ശനും സുരേഷും ചെന്നിരുന്നു. . കഥകേട്ട് മേനകയുടെ അച്ഛന് 500 രൂപ അഡ്വാന്‍സും വാങ്ങിയതാണ്. പക്ഷേ, കഥാപാത്രത്തോട് താല്പര്യം തോന്നാത്തതിനാല്‍ മേനക അത് ചെയ്തില്ല.പനിപിടിച്ച് അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന മേനക അന്ന് സുരേഷിനെ കണ്ടതുമില്ല. പക്ഷേ, വെള്ളം കുടിക്കാന്‍ അടുത്ത മുറിയിലെത്തിയ മേനകയെ സുരേഷ് കണ്ടു.
ആദ്യമായി എടുക്കാന്‍ തീരുമാനിച്ച പടത്തിന് നായികയായി നിന്നെ തേടിയതാണ്. ഈ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി- എന്ന് സുരേഷ് പിന്നീട് പലപ്പോഴും മേനകയോട് പറഞ്ഞിട്ടുണ്ട്. കൂടാതെ ആ കണ്ടുമുട്ടല്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞ ശേഷമാണ് പൂച്ചക്കൊരു മൂക്കുത്തിയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും പ്രണയത്തിലായത്.
Post Your Comments