താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ് പടന്നയില്‍. തന്റെ സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയില്‍ പകരം വയ്‌ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന താരമാണ് കെ.ടി.എസ് പടന്നയില്‍. താര സംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ താരങ്ങളില്‍ പലരും സംസാരിക്കാന്‍ പോലും കൂട്ടാക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
‘അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്ബോള്‍ ഒരുപാട് ആള്‍ക്കാരെ കാണും. ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല. പിന്നെ ഞാന്‍ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല. അവര്‍ക്ക് മനസിലായില്ലെങ്കില്‍ ഞാനും മനസിലാക്കുന്നില്ല. ഒരുപാട് പടത്തില്‍ അച്ഛന്‍ വേഷം ചെയ്‌തിട്ടുണ്ട്. ജഗതിയുടെ അച്ഛന്‍ അങ്ങനെ ഒത്തിരി. ജഗതിയൊക്കെയുള്ളപ്പോള്‍ ഭയങ്കര സ്നേഹമായിരുന്നു. ഇന്നസെന്റും വന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ചിലരെ കാണുമ്ബോള്‍ ജാഡ എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്’- പടന്നയില്‍ പറയുന്നു.
ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ബാവ, കഥാനായകന്‍, അമ്മ അമ്മായിഅമ്മ, കഥാനായകന്‍, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം അവതരിപ്പിച്ച താരമാണ് പടന്നയില്‍.
Post Your Comments