GeneralLatest NewsMollywood

ലൂസിഫറിലെ 58 അബദ്ധങ്ങൾ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല

മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സിനിമയിലെ ആരും ശ്രദ്ധിക്കപ്പെടാത്ത തെറ്റുകള്‍ കണ്ടെത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കൂട്ടംസിനിമാ പ്രേമികള്‍. ‘അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാൽ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവർ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കുഞ്ഞുകുഞ്ഞ് പിഴവുകൾ കണ്ടു പിടിക്കാൻ അസാധ്യമായ നിരീക്ഷണ പാടവം ആവശ്യമാണ് എന്നാണ് വിഡിയോയുടെ താഴെ മിക്കവരും പോസ്റ്റ് ചെയ്തിരിക്കുന്ന കമന്റുകൾ.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹൻലാൽ, മഞ്ജുവാരിയർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button