GeneralLatest NewsTV Shows

ലൈംഗിക ബന്ധത്തിനു ക്ഷണിച്ച് മെസേജ്; പരാതിയുമായി നടി സുചിത്ര

2007 ല്‍ സുചിത്രയും ശേഖര്‍ കപൂറും വേര്‍പിരിഞ്ഞു.

ഫെയ്സ്ബുക്കിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച് മെസേജ് അയച്ച വ്യക്തിക്കെതിരെ പരാതിയുമായി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് തനിക്കുണ്ടായ മോശം അനുഭവം ട്വിറ്ററിലൂടെ സുചിത്ര പങ്കുവച്ചത്.

മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിനെയും താരം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കാമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മുംബൈ പൊലീസ് ഉടന്‍ തന്നെ മറുപടിയും നല്‍കി.

ടെലിവിഷന്‍ പരമ്പരയായ ചുനൗത്തി, മലയാളത്തിൽ കിലുക്കാംപെട്ടി, കഭി ഹാ കഭി ന എന്നിവയിൽ തിളങ്ങിയ താരമാണ് സുചിത്ര. സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും മൈ വൈഫ്സ് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ 2005 ല്‍ സിനിമയില്‍ മടങ്ങിയെത്തി. 2007 ല്‍ സുചിത്രയും ശേഖര്‍ കപൂറും വേര്‍പിരിഞ്ഞു.

shortlink

Post Your Comments


Back to top button