BollywoodGeneralLatest News

കയർ മുറുകി, അരക്കെട്ടു മുറിഞ്ഞു ചോര ഒഴുകി! ഗാനരംഗത്തിന്റെ ചിത്രീകരണ അനുഭവം പങ്കുവച്ച് നടി

ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്നു ചോര ഒഴുകുകയായിരുന്നു.

സിനിമാ പ്രേമികളുടെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ് ‘ഛയ്യാ ഛയ്യാ….’. ദിൽസേയിലെ ഈ തകർപ്പൻ പാട്ടു രംഗവും നൃത്തവും കൊണ്ട് ആസ്വാദക മനസ്സുകളില്‍ ഇടം നേടിയ താരമാണ് മലൈക അറോറ.

തീവണ്ടിക്കു മുകളില്‍ ഷാരൂഖ് ഖാനും മലൈക അറോറയും തകർത്താടിയ ഈ ഗാനം തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ പാട്ടുരംഗവും ചിത്രീകരണവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ പങ്കുവച്ചിരിക്കുകയാണ് മലൈക. ഏറെ പണിപ്പെട്ടാണ് ആ പാട്ടുരംഗത്തിൽ നൃത്തം ചെയ്തതെന്ന് ഒരു നൃത്ത റിയാലിറ്റി ഷോയിൽ പങ്കെടുക്കവേ താരം പറഞ്ഞു.

‘‘ഓടുന്ന ട്രെയിന് മുകളിലായിരുന്നു ചിത്രീകരണം. എന്റെ അരയില്‍ വീണു പോകാതിരിക്കാൻ വേണ്ടി ഒരു കയര്‍ കെട്ടിയിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്നു ചോര ഒഴുകുകയായിരുന്നു. നൃത്തത്തിനിടെ കെട്ടു മുറുകി മുറിവുണ്ടായതൊന്നും ഞാന്‍ അറിഞ്ഞില്ല. പക്ഷേ, എല്ലാവരും വളരെ ഭയപ്പെട്ടു’’. -മലൈക പറഞ്ഞു. മൂന്നു നാലു ദിവസങ്ങള്‍ കൊണ്ടാണ് ഈ ഗാന രംഗം ചിത്രീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button