![](/movie/wp-content/uploads/2019/07/ANARKALI.jpg)
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച മധു സി.നാരായണ്‍ ഒരുക്കിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം തകർപ്പൻ പ്രകടനം കാഴ്ചവച്ച ഈ ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നു മാഞ്ഞു പോകാത്ത കഥാപാത്രമാണ് നായകൻമാരുടെ അമ്മ. ഒറ്റ സീനിലേ ഉള്ളൂവെങ്കിലും ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലി പി.എം ആയിരുന്നു.
ഇപ്പോഴിതാ ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാർ. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്. ലാലി യുവതാരം അനാർക്കലിയുടെ അമ്മ കൂടിയാണ്.
Post Your Comments