ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി എം എ നിഷാദ്. അടൂര്‍ വര്‍ത്തമാനകാലത്തിന്റെ പ്രതീക്ഷയാണെന്ന് വ്യക്തമാക്കിയ എം എ നിഷാദ് ശ്രീരാമന് ഉത്തമ പുരുഷനാണെന്നും എന്നാല്‍ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.
ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് ബിജെപി വക്താവ് അടൂരിനെതിരെ വിമര്‍ശവുമായി രംഗത്ത് എത്തിയത്.
എം.എ നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രതീക്ഷയാണ് അടൂര്‍ സാര്‍…വര്‍ത്തമാനകാലത്തിന്റ്റെ പ്രതീക്ഷ… ശ്രീരാമന് ഉത്തമ പുരുഷനാണ്. ശ്രീരാമന് സ്നേഹത്തിന്റെയും,സമാധാനത്തിന്റെയും പ്രതീകമാണ്… ശ്രീരാമന് തന്റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു. അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്… പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല… അത് കലാപമാണ്.അത് കൊലവിളിയാണ്.
ഒട്ടകത്തിന്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്… ആ വിളി കേട്ടാല്‍ ശ്രീരാമന്റ്റെ ഹൃദയം വേദനിക്കും. രാമായണവും, മഹാഭാരതവും മനസ്സിരുത്തി വായിച്ചാല്‍ രാമനെ അറിയാം… ശ്രീകൃഷ്ണനെ അറിയാം… അവര്‍ യുഗപുരുഷന്മാരാണ്…മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവര്‍.
എല്ലാവിധ ആള്‍ക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു… അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
Post Your Comments