
താര പ്രണയവും വിവാഹവും എന്നും ആരാധകര്‍ക്ക് കൌതുകമാണ്. മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളായി മുന്നേറുകയാണ് ഇരുവരും.
സിനിമയില്‍ പാര്‍വതിയുടെ തുടക്ക കാലത്ത് ആരാധകനായി ജയറാമും ഒരു കത്ത് അയച്ചിരുന്നു. അതിനെ ഉള്ളടക്കം ഇങ്ങനെ..” ‘പ്രിയപ്പെട്ട പാര്‍വതി, വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രം ഞാന്‍ കണ്ടു. അതില്‍ നിങ്ങളുടെ അഭിനയം എനിക്കിഷ്ടമായി. പ്രത്യേകിച്ച് ബാലചന്ദ്രമേനോനെ വിരട്ടുന്ന രംഗങ്ങള്‍. ഞാന്‍ കൊച്ചിന്‍ കലാഭവനിലെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. എന്റെ പേര് ജയറാം. മിമിക്രി കാസറ്റിന് പുറത്ത് എന്റെ പടമുണ്ട്. ഇനിയും എഴുതാം. എന്ന് ജയറാം.”
ആ കത്ത് പാര്‍വതി വായിച്ചോ എന്ന് അറിയില്ല. ചിലപ്പോള്‍ എന്ത് എന്ന് കരുതി ഉപേക്ഷിച്ച അനേകം കത്തുകളില്‍ ഒന്നായിരിക്കാം അത്.
കടപ്പാട് : മാതൃഭൂമി
Post Your Comments