
കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ചിത്രീകരണം ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന് സിദ്ദീഖ് ചേന്ദമംഗലൂര്‍. പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ‘ഹിന്ദു ഉണരണം’ എന്ന വിവാദ വോയിസ് ക്ലിപ്പ് പ്രചരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് സത്യമല്ലെന്ന് സംവിധായകന് വ്യക്തമാക്കി.
”പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ‘ഹിന്ദു ഉണരണം’ എന്ന വിവാദ വോയിസ് ക്ലിപ്പ് പ്രചരിച്ചതിന് തൊട്ടടുത്ത ദിവസമാണ് എന്റെ നാട്ടിലെ ഒരു മദ്രസയില്‍ മേജര്‍ രവി ഷൂട്ടിംഗിന് എത്തുന്നത്. നാട്ടിലെ നൂറ് ശതമാനം ആളുകളുടെയും പൂര്‍ണ്ണ പിന്തുണയാണ് ഷൂട്ടിംഗ് മുതല്‍ ഇന്ന് വരെ സിനിമക്ക് നല്‍കിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് പോവുമ്പോള്‍ ചേന്ദമംഗല്ലൂര്‍ എന്ന നാട്ടിലെ ഐക്യത്തെക്കുറിച്ചാണ് എല്ലാ സിനിമാ പ്രവര്‍ത്തകരും ചര്‍ച്ച ചെയ്തത്. ചിലര്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്ന വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതാണന്നും അത് ഒരു നാടിനോട് ചെയ്യുന്ന ക്രൂരതയാണന്നും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്” സംവിധായകന് സിദ്ദീഖ് ചേന്ദമംഗലൂര്‍ പറഞ്ഞു.
Post Your Comments