GeneralLatest NewsMollywoodNEWS

പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ : വൈകാരികതയോടെ ഗിന്നസ് പക്രു

സത്യം പറഞ്ഞാല്‍ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്

ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ  ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ പേരായ ദീപ്ത കീര്‍ത്തി എന്ന നാമമാണ് തന്‍റെ നിര്‍മ്മാണ കമ്പനിയ്ക്കായി ഗിന്നസ് പക്രു നല്‍കിയിരിക്കുന്നത്, നവാഗതനായ രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിച്ച ചിത്രം. സംവിധായകനൊപ്പം ഗിന്നസ് പക്രു ചിത്രത്തിന്റെ തിരക്കഥാ രചനയിലും പങ്കാളിയാണ്, തന്റെ ആദ്യ ചിത്രം പ്രദര്‍ശനത്തിനു തയ്യാറെടുക്കുമ്പോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു നിമിഷത്തെക്കുറിച്ചു പങ്കിടുകയാണ് ഗിന്നസ് പക്രു, ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നുവെന്നും ഗിന്നസ് പക്രു വൈകാരികതയോടെ പങ്കുവയ്ക്കുന്നു.

“സത്യം പറഞ്ഞാല്‍ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ്‌ ജീവിതത്തില്‍ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍, രണ്ടാമത്തെ മകള്‍ ദീപ്ത കീര്‍ത്തിയെ കാണുമ്പോള്‍ എല്ലാവരും പറയും ആദ്യത്തെ മോള്‍ പുനര്‍ജനിച്ചതാണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി”.

കടപ്പാട് വനിത മാഗസിന്‍

shortlink

Related Articles

Post Your Comments


Back to top button