GeneralLatest NewsMollywood

‘ആടി സെയില്‍ തുടങ്ങിയെന്ന് പറഞ്ഞ് അച്ഛന്‍ എല്ലാവരേയും പറഞ്ഞയച്ചു’; അലംകൃതയുടെ പി.ടി.എ മീറ്റിങ്ങിനു പോയ പൃഥ്വി

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ പുതിയ ട്രോള്‍ ഷെയര്‍ ചെയ്തത്.

മലയാള സിനിമയിലെ യുവതാരവും സംവിധായകനുമായ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലൂസിഫറിലെ ഒരു സീനും പൃഥ്വിരാജിന്റെ ഒരു പരസ്യവുമായി ബന്ധപ്പെടുത്തി അടുത്തിടെ വൈറലായ ഒരു ട്രോൾ പൃഥ്വി തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പൃഥ്വി അഭിനയിക്കുന്ന മറ്റൊരു പരസ്യവും മകൾ അലംകൃതയുടെ സ്കൂൾ പി.ടി.എ മീറ്റിങ്ങും തമ്മിൽ ബന്ധപ്പെടുത്തിയുള്ള മറ്റൊരു രസികൻ ട്രോൾ ചര്‍ച്ചയാകുന്നു. ട്രോള്‍ പങ്കുവച്ചിരിക്കുന്നത് താരത്തിന്റെ ഭാര്യ സുപ്രിയയുമാണ്‌.

അലംകൃതയുടെ സ്കൂളിലെ പിടിഎ യോഗത്തിന് പോയ പൃഥ്വിരാജ് പെട്ടെന്ന് തിരിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ട സുപ്രിയയുടെ ചോദ്യവും അതിന് മകള്‍ നല്‍കിയ മറുപടിയുമാണ് ട്രോള്‍. ഇത്ര പെട്ടെന്ന് മീറ്റിങ് കഴിഞ്ഞോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും അപ്പോഴേക്കും അച്ഛന്‍ ആടി സെയില്‍ തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരേയും പറഞ്ഞയച്ചുവെന്നുമാണ് അല്ലിയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ പുതിയ ട്രോള്‍ ഷെയര്‍ ചെയ്തത്.

View this post on Instagram

This is too funny to not share! You guys are too talented!???

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

shortlink

Related Articles

Post Your Comments


Back to top button