GeneralLatest NewsWorld Cinemas

മാളവിക ക്രിസ്ത്യന്‍ മതം സ്വീകരിച്ചു, ക്ഷേത്രങ്ങളില്‍ പാടാന്‍ അനുവദിക്കില്ല; അധിക്ഷേപങ്ങളെക്കുറിച്ച് സുധ രഘുനാഥൻ

. ഇത്തരം ആക്ഷേപങ്ങൾ കൊണ്ട് തന്നെ തളർത്താമെന്ന് വ്യാമോഹിക്കേണ്ട

കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹ ക്ഷണക്കത്തും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. അമേരിക്കൻ പൗരനെയാണ് സുധയുടെ മകൾ മാളവിക രഘുനാഥൻ വിവാഹം ചെയ്യുന്നതെന്നു അറിഞ്ഞതു മുതൽ വർഗീയ–വംശീയ അധിക്ഷേപങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ രംഗത്ത് എത്തിയിരുന്നു.

അമേരിക്കന്‍ പൗരനായ മൈക്കിൾ മുര്‍ഫിയെയാണ് സുധയുടെ മകൾ മാളവിക രഘുനാഥന്‍ വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ വിദ്വേഷ പ്രചാരണങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സുധ രഘുനാഥന്റെ മകള്‍ മാളവിക ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നും അതോടെ ഹിന്ദുസഭകളിലും ക്ഷേത്രങ്ങളിലും സുധ രഘുനാഥനെ പാടാന്‍ അനുവദിക്കില്ലെന്നുമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നവര്‍ പറയുന്നത്. മൈക്കിൾ മുർഫിക്കെതിരെ വംശീയ അധിക്ഷേപങ്ങൾ പലരും നടത്തിയിരുന്നു

വിമർശനങ്ങൾ ഒരു വശത്ത് തുടരുമ്പോള്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സുധ രഘുനാഥൻ. താന്‍ ഇതിനെ ഒന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് സുധയുടെ വാക്കുകള്‍. ഇത്തരം ആക്ഷേപങ്ങൾ കൊണ്ട് തന്നെ തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും അവർ ഒരുസ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതു വരെ ചെയ്തതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഇനി തനിക്ക് ചെയ്യാനുണ്ട്. ജനങ്ങളോട് ഇനി കൂടുതൽ അടുക്കാനാണ് ഇനി ശ്രമമെന്നും അവർ പറഞ്ഞു.

shortlink

Post Your Comments


Back to top button