GeneralLatest NewsTollywood

വൃക്ക രോഗവും ശസ്ത്രക്രിയയും; ആരോഗ്യത്തെക്കുറിച്ച് മറുപടിയുമായി റാണ ദഗുബാട്ടി

താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ

ബാഹുബലി എന്ന ചിത്രത്തിലെ ഭല്ലാവദേവന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ തെന്നിന്ത്യന്‍ താരമാണ് റാണ ദഗുബാട്ടി. താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാലോകത്ത് പ്രചരിക്കുന്ന വാർത്തകളില്‍ ആരാധകര്‍ നിരാശയിലാണ്. എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് റാണ ദഗുബാട്ടി. ആരോഗ്യവിവരങ്ങളെക്കുറിച്ച് തിരക്കിയ ആരാധകന്റെ കമന്റിനു മറുപടി നൽകിയായിരുന്നു താരത്തിന്റെ വിശദീകരണം. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലാണെന്നും ചിക്കാഗോയിൽ നടന്ന ശസ്ത്രക്രിയയിൽ താരത്തിന്റെ അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

റാണയുടെ ശരീരം മെലിഞ്ഞതും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മാഞ്ചസ്റ്റിൽ നിന്നും റാണ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നൽകാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്. എന്നാൽ ഈ വിഡിയോയുടെ കീഴിലായി റാണയുടെ ആരോഗ്യത്തെസംബന്ധിച്ച ആകുലതകളാണ് ആരാധകർ പങ്കുവച്ചത്

താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതിൽ ഒരാരാധകന്റെ ചോദ്യം. ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിർത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്. ചിത്രീകരണം പൂർത്തിയായ ഹാത്തി മേരെ സാത്തിയാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. വിരാടപർവം എന്നൊരു സിനിമയിലും റാണ കരാർ ഒപ്പിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button