CinemaGeneralLatest NewsMollywoodNEWS

വേണുവച്ഛന്‍റെ മടിയില്‍ കിടന്നു ഞാന്‍ കുറെ നേരം കരഞ്ഞു : അപൂര്‍വ്വ അനുഭവം വിവരിച്ച് നിമിഷ സജയന്‍

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ  ഭാഗ്യം വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്

നിമിഷ സജയന്‍ എന്ന അഭിനേത്രി നല്ല സിനിമകളിലൂടെ മലയാള സിനിമയില്‍ കളംനിറയുകയാണ്, മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രം നിമിഷയ്ക്ക് ഒരു നടിയെന്ന നിലയില്‍ വലിയ ഇമേജ് നല്‍കിയ കഥാപാത്രമാണ്. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രം നിമിഷയ്ക്ക് നല്‍കിയ ഏറ്റവും വലിയ എക്സ്പീരിയന്‍സ് എന്തെന്നാല്‍ നെടുമുടി വേണുവിനെ പോലെ ഒരു നടനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞുവെന്നതാണ്, സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള അപൂര്‍വമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നിമിഷ. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നിമിഷ മഹാ നടന്‍ നെടുമുടി വേണുവിന്റെ അഭിനയത്തെക്കുറിച്ച് പങ്കുവച്ചത്.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്, ഞാന്‍ ആദ്യം ചിത്രീകരണത്തിന് ചെല്ലുമ്പോള്‍ വേണുവച്ഛന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, മധു ചേട്ടന്‍ പറഞ്ഞു ‘മോളെ ഓടി വാ വന്നു കാണൂ കോടതി സീനാണ്’, ഞാന്‍ വാദിക്കുമ്പോള്‍ വേണുവച്ഛന്‍ അതിനു മറുപടി പറയുന്ന സീനാണ്. എടുത്തു കൊണ്ടിരിക്കുന്നത്, എന്റെ വാദം കേട്ട് അദ്ദേഹത്തിന്റെ അസ്വസ്ഥതയും സങ്കടവുമാണ് അഭിനയിക്കുന്നത്. വേണുവച്ഛന്റെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങള്‍. അസ്വസ്ഥത കൊണ്ട് പേനയിട്ടു കുത്തുന്നത്. ഇതെല്ലം ഞാന്‍ മോണിറ്ററില്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എനിക്കറിഞ്ഞുകൂടാ വേണുവച്ഛന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാലില്‍ തൊട്ടു തൊഴുതു, എന്നിട്ട് മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു. വേണുവച്ഛന്‍ എന്നെ സമാധാനിപ്പിച്ചു, ‘എന്തിനാ നീ കരയുന്നത് എന്ന് ചോദിച്ചു’. ഞാന്‍ പറഞ്ഞു എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം, പിന്നെ ഞങ്ങള്‍ നല്ല ക്ലോസായി, ഞങ്ങള്‍ രണ്ടു പേരുമുള്ള സീനുകളില്‍ ഞാന്‍ അഭിനയിച്ചു കഴിയുമ്പോള്‍ മധു ചേട്ടന്‍ ‘റെഡി കട്ട്’ എന്ന് പറഞ്ഞാല്‍ വേണുവച്ഛന്‍ പറയും, ‘അത് ഒന്നുകൂടി എടുക്കാം നിനക്ക് അത് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും’,സ്വന്തം അഭിനയത്തേക്കാള്‍ എന്റെ അഭിനയം ഭംഗിയാക്കാന്‍ വേണുവച്ഛന്‍ ശ്രമിക്കുമായിരുന്നു. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ വേണുവച്ഛന്‍ എനിക്കൊരു കവിത എഴുതി അയച്ചു തന്നു, ഒരു കുഞ്ഞു കുട്ടിക്ക് അയയ്ക്കുന്ന കവിത.

 

shortlink

Related Articles

Post Your Comments


Back to top button