CinemaGeneralLatest NewsMollywoodNEWS

‘ജോണിവാക്കര്‍’ പോലെ ഞാനൊരു ആഘോഷ ചിത്രമെടുക്കും, സമാന്തര സിനിമകളില്‍ നിന്ന് തെന്നി മാറാന്‍ ജയരാജ്‌

എല്ലാത്തരം സിനിമകളും എടുക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാന്‍

നവരസ പരമ്പരയിലെ അടുത്ത ഭാഗം സംവിധാനം ചെയ്യാനിരിക്കെ ‘ജോണി വാക്കര്‍’ പോലെയുള്ള സിനിമകളിലേക്ക് താന്‍ വീണ്ടും മടങ്ങി പോകുമെന്ന് വ്യക്തമാക്കുകയാണ് ജയരാജ്‌, കേരളം അതി ജീവിച്ച മഹാ പ്രളയമാണ് ജയരാജ്‌ തന്റെ അടുത്ത സിനിമയ്ക്കായി വിഷയമാക്കിയിരിക്കുന്നത്. ‘രൗദ്രം 2018’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, കെപിഎസി ലീല എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തുടര്‍ച്ചയായി പറയപ്പെട്ടു പോരുന്ന ഇത്തരം സിനിമകള്‍ക്ക്  ശേഷം താന്‍ വിപണന സാധ്യതയുള്ള സിനിമകളിലേക്ക് വീണ്ടും ക്യാമറ തിരിക്കുമെന്ന് ജയരാജ്‌ ജനയുഗത്തിന് നല്‍കിയ അഭിമുഖത്തില്‍  തുറന്നു പറയുന്നു.

“എല്ലാത്തരം സിനിമകളും എടുക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാന്‍. പ്രത്യേകമായ ഒരു കളത്തില്‍ ഒരിക്കലും തളച്ചിടപ്പെട്ടിട്ടില്ല, വിദ്യാരംഭത്തില്‍ നിന്ന് ജോണി വാക്കറിലേക്കും, അവിടെ നിന്ന് ദേശാടനത്തിലേക്കും കളിയാട്ടത്തിലേക്കുമെല്ലാം സഞ്ചരിച്ചു, ഫോര്‍ ദി പീപ്പിളും തിളക്കവും ഒരുക്കുമ്പോള്‍ തന്നെ ഒറ്റാലും, ദൈവനാമത്തിലും സംവിധാനം ചെയ്തു. ഞാന്‍ ചെയ്ത കച്ചവട സിനിമകളെല്ലാം ഞാന്‍ ആഗ്രഹിച്ച് ചെയ്തവ തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തിലാണ് ഞാന്‍ കച്ചവട സിനിമകളില്‍ നിന്ന് മാറിനിന്നത്. എന്നാല്‍ ജോണി വാക്കര്‍ പോലെയുള്ള ഒരു കളര്‍ഫുള്‍ കച്ചവട സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്”

shortlink

Related Articles

Post Your Comments


Back to top button