BollywoodGeneralLatest News

തലയ്ക്കേറ്റ പരുക്ക്, ഓര്‍മ്മ നഷ്ടപ്പെട്ട ആറുമാസത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

ഒന്നിനെക്കുറിച്ചും ഓർത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്''

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം അറിയാന്‍ ആരാധകര്‍ക്ക് ഏറെതാത്പര്യമാണ്. വ്യക്തി ജീവിതത്തിൽ താരങ്ങള്‍ കടന്നു പോകുന്ന വെല്ലുവിളികളെക്കുറിച്ച് അധികം ആരാധകര്‍ക്കും അറിയില്ല. സ്വകാര്യജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതിൽ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ദിഷ പട്ടാണി.

സൽമാൻഖാനൊപ്പം അഭിനയിച്ച ഭാരത് എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദിഷയ്ക്ക് പരുക്കു പറ്റിയിരുന്നു. പരുക്കുകളെ തനിക്ക് ഭയമില്ലെന്നും ഒരിക്കൽ പരിശീലനത്തിനിടെ തന്റെ തല സിമന്റ് തറയിൽ ഇടിച്ചിരുന്നുവെന്നും അതിനു ശേഷം ആറുമാസത്തേക്ക് തനിക്ക് ഓർമ നഷ്ടപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

” ഒന്നിനെക്കുറിച്ചും ഓർത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്”. പക്ഷേ അപ്പോഴും വ്യായാമത്തോടും മാർഷ്യൽ ആർട്സിനോടുമുള്ള മനോഭാവത്തിൽ മാറ്റമൊന്നും വന്നില്ലെന്നും പറഞ്ഞ ദിഷ. ഇത്തരം കാര്യങ്ങളൊക്കെയുണ്ടാകുമ്പോൾ എല്ലുകൾക്ക് ഒടിവു സംഭവിക്കുന്നതൊക്കെ സാധാരണ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button