GeneralMollywoodNEWS

എന്താടാ എന്തെങ്കിലും പണിക്കൊക്കെ പോയ്ക്കൂടെ എന്ന് പറഞ്ഞവരുണ്ട്: കണ്ണ് നിറഞ്ഞു പോയ സാഹചര്യത്തെക്കുറിച്ച് നിര്‍മല്‍ പാലാഴി

അപ്പോ ആ ജ്യോതിഷി പറഞ്ഞു ഇങ്ങള് ചിരിക്കണ്ട ഈ ആളിലൂടെ നിങ്ങളുടെ കുടുംബം അറിയുന്നൊരു കാലം വരും

ഹരീഷ് കണാരന് ജനപ്രീതി നേടിക്കൊടുത്ത ജാലിയന്‍ കാണാരന്‍ എന്ന കഥാപാത്രത്തിന് പുറമേ ബാര്‍ബര്‍ ഷോപ്പിലെ രസകരമായ സ്കിറ്റിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നിര്‍മല്‍ പാലാഴി, ‘നിങ്ങള്‍ എന്താണ് ബാബ്വേട്ടാ’ എന്ന പറച്ചിലിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കാലാകാരന്‍. മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയുടെ പൂമുഖം തുറന്നു നല്ല കഥാപാത്രങ്ങളുമായി സജീവമായ നിര്‍മല്‍ പാലാഴി താന്‍ കടന്നുവന്ന സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്.

“ആദ്യമൊക്കെ മിമിക്രിക്ക് പോകുമ്പോള്‍ നാട്ടുകാരുടെ പ്രോത്സാഹനവും ചടപ്പിക്കലും കേട്ടയാളാണ്, ‘എന്താടാ എന്തെങ്കിലും പണിക്കൊക്കെ പോയ്‌ക്കൂടെ’ എന്ന് പറഞ്ഞവരുണ്ട്, തറവാട്ട് വീട്ടിലൊരു തമ്പൂല പ്രശ്നം നടത്തി. ജ്യോതിഷി ആരോടോ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കൂട്ടച്ചിരി, അപ്പോ ആ ജ്യോതിഷി പറഞ്ഞു ഇങ്ങള് ചിരിക്കണ്ട ഈ ആളിലൂടെ നിങ്ങളുടെ കുടുംബം അറിയുന്നൊരു കാലം വരും, അത് കേട്ട് എന്‍റെ കണ്ണുനിറഞ്ഞു പോയി, ജീവിതത്തില്‍ അന്നാണ് എനിക്ക് പോസിറ്റീവ് എനര്‍ജി കിട്ടിയത്, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിര്‍മല്‍ പാലാഴി പങ്കുവച്ചു.

എന്‍റെ മെഴുതിരി അത്താഴങ്ങള്‍, ക്യാപ്റ്റന്‍, ജോണി ജോണി എസ് അപ്പാ,ഒരായിരം കിനാക്കള്‍ കക്ഷി അമ്മിണിപിള്ള  തുടങ്ങിയ സിനിമകളില്‍ നിര്‍മല്‍ പാലാഴി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു, ഹരീഷ് കണാരനു പുറമേ കോഴിക്കോടന്‍ ശൈലിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് നിര്‍മല്‍.

shortlink

Related Articles

Post Your Comments


Back to top button